പ്രയാഗ്രാജ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി. യോഗിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും മറ്റ് കാബിനറ്റ് അംഗങ്ങളും പുണ്യസ്നാനം നടത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാഗ്രാജിലെത്തിയത്.
മോട്ടോർ ബോട്ടിലാണ് അറെയിൽ വിഐപി ഘട്ടിൽ നിന്ന് സംഗമസ്ഥാനത്തേക്ക് സംഘമെത്തിയത്. ഐക്യത്തിന്റെയും സമത്വത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് മഹാകുംഭമേള. ത്രിവേണി സംഗമത്തിൽ മന്ത്രിമാർക്കൊപ്പം അമൃതസ്നാനം നടത്താനായെന്നും ഗംഗയും യമുനയും സരസ്വതിയും എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെയെന്നും യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.