+

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ തൈര്

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. അത്തരത്തിൽ സൺ ടാൻ മാറ്റാൻ സഹായിക്കുന്ന തൈര് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന് 

ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ തൈരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് സഹായിക്കും. 

രണ്ട് 

ഒരു ടീസ്പൂൺ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20  മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാൻ ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്. 

മൂന്ന് 

ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തക്കാളി നീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകാം. 

നാല് 

ഒരു ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടാം.  15 മിനിറ്റിന് ശേഷം കഴുകി കളയാം. 
 
facebook twitter