ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലങ്ങള്‍ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ചേര്‍ക്കുന്നത് പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനാകും.
പദ്ധതി ഇനി നീണ്ടുപോകില്ലെന്ന് കുവൈത്തില്‍ ചേര്‍ന്ന ജിസിസി വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വ്യക്തമാക്കി.
ഷെന്‍ഗന്‍ വീസ മാതൃകയില്‍ ഏകീകൃത വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.