മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യുവ സര്‍ഗ്ഗ പ്രതിഭകള്‍ കേരളത്തിന്റെ അഭിമാനം...മീനാക്ഷിയെ അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു

08:01 AM Oct 21, 2025 |


വിശ്വാസികളില്‍ ചിലര്‍ തന്നെ ദൈവ മുതല്‍ മോഷ്ടിക്കുകയും, മറ്റു ചിലര്‍ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍ അവരാണ് നിരീശ്വരവാദികളെന്ന് പറഞ്ഞുകൊണ്ട് നടി മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ മീനാക്ഷിയെ പ്രശാസിച്ച് എത്തിയിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യുവ സര്‍ഗ്ഗ പ്രതിഭകള്‍ കേരളത്തിന്റെ അഭിമാനമാണെന്നും അഭിനന്ദനങ്ങളെന്നും ആര്‍ ബിന്ദു പറഞ്ഞു.

'സാമൂഹിക സൗഹൃദത്തെ സംബന്ധിച്ച് ആശയവ്യക്തതയുള്ള, മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യുവ സര്‍ഗ്ഗ പ്രതിഭകള്‍ കേരളത്തിന്റെ അഭിമാനം...അഭിനന്ദനങ്ങള്‍ മീനാക്ഷിക്കുട്ടീ,' മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു. മീനാക്ഷിയുടെ പോസ്റ്റ് ചര്‍ച്ചയായതില്‍ പിന്നെ നിരവധി പേര് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.ക്ഷിയുടെ പോസ്റ്റ് ചര്‍ച്ചയായതില്‍ പിന്നെ നിരവധി പേര് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
'യത്തീസ്റ്റ് ആണോന്ന് ... ചോദ്യമെങ്കില്‍ 'റാഷണലാണ് ' എന്നുത്തരം... പക്ഷെ യഥാര്‍ത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്... തീര്‍ച്ചയായും ദൈവത്തോട് കൂടുതല്‍ അടുത്ത് നില്ക്കുന്നുവെന്ന് നമ്മള്‍ കരുതുന്ന വിശ്വാസികളില്‍ ചിലര്‍ തന്നെ അവര്‍ ദൈവ മുതല്‍ മോഷ്ടിക്കുമ്പോള്‍ ... അല്ലെങ്കില്‍ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികളുള്‍പ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോള്‍ ...ഒക്കെയും കൃത്യമായും അവര്‍ക്കറിയാം അവരെയോ... അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാന്‍ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ ചുരുക്കിപ്പറഞ്ഞാല്‍ .. വിശ്വാസികള്‍ എന്നു നമ്മള്‍ കരുതുന്നവരില്‍ ചിലര്‍ തന്നെയത്രേ 'നിരീശ്വരവാദികള്‍'...
പൊതുവെ യത്തീസ്റ്റുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല... തന്നെ ...ശാസ്ത്ര ബോധം ... ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ... ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു... അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.... മതബോധങ്ങള്‍ക്കോ .. ദൈവബോധങ്ങള്‍ക്കോ ... തുടങ്ങി ഒന്നിനും,' എന്നായിരുന്നു മീനാക്ഷി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.