+

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് പിടിയിൽ

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയിൽ. പള്ളിമൺ കിഴക്കേക്കര ദീപുനിവാസിൽ ദീപക്കാണ് (28) സംഭവത്തിൽ പിടിയിലായത്.

കൊല്ലം: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയിൽ. പള്ളിമൺ കിഴക്കേക്കര ദീപുനിവാസിൽ ദീപക്കാണ് (28) സംഭവത്തിൽ പിടിയിലായത്. മൈക്ക് ഓപ്പറേറ്ററായിരുന്ന ദീപക് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുയെന്നാണ് കേസ്.

അതേസമയം പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദ്യം ചെയ്തതിൽ നിന്നാണ് പീഡന വിവരം മനസ്സിലായത്. തുടർന്ന് നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

facebook twitter