+

പന്ത്രണ്ട് വയസുകാരിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റില്‍

പന്ത്രണ്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നെന്മാറ സ്വദേശി സന്‍സാര്‍ (24) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്ന കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കയ്യില്‍ പിടിച്ചുവെന്നും വലിച്ച് തിരിച്ചുവെന്നുമാണ് പരാതി. 

പാലക്കാട്: പന്ത്രണ്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നെന്മാറ സ്വദേശി സന്‍സാര്‍ (24) ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്ന കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ കയ്യില്‍ പിടിച്ചുവെന്നും വലിച്ച് തിരിച്ചുവെന്നുമാണ് പരാതി. 

നെന്മാറ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഫാതില്‍ റഹ്മാന്‍, എസ്.സി.പി.ഒ റഷീദ്, സി.പി.ഒ സുനില്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Trending :
facebook twitter