+

ഒന്നര വയസുകാരന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

ഒന്നര വയസുകാരന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കുറുമ്പിലാവ് കോട്ടം കോലിയാന്‍ വീട്ടില്‍ വിപി (22) നെയാണ് കൈപ്പംമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തൃശൂര്‍: ഒന്നര വയസുകാരന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കുറുമ്പിലാവ് കോട്ടം കോലിയാന്‍ വീട്ടില്‍ വിപി (22) നെയാണ് കൈപ്പംമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം അറവുശാലയിലെ യൂസഡ് ബൈക്ക് ഷോറൂം നടത്തുന്ന കൈപ്പമംഗലം  വടക്കേതലക്കല്‍ വീട്ടില്‍ ഷാനിന്റെ ഒന്നര  വയസുകാരന്‍ മകന്റെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് ജീവനക്കാരനായ യുവാവിനെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

19ന് രാവിലെയാണ് ഷാനിന്റെ മകന്റെ കഴുത്തില്‍ കിടന്ന ഏകദേശം ഒരു പവനിലധികം തൂക്കം വരുന്ന സ്വര്‍ണമാല മോഷണം പോയത്. ഷാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ചെന്ന് അന്വേഷിച്ചതില്‍ സ്ഥാപനത്തിലെ ജീവനക്കാരനായ വിപിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ചോദ്യംചെയ്തു.

വിപിന്‍ മാല എടുത്തതായി സമ്മതിക്കുകയും മോഷ്ടിച്ച സ്വര്‍ണമാല വിപിന്റെ ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്, വിന്‍സന്റ്, ഹരിഹരന്‍, എ.എസ്.ഐ. അന്‍വറുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ  സുനില്‍കുമാര്‍, ഗിരീഷ്, സൂരജ്, അനന്തു മോന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

facebook twitter