+

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ്‍വർക്ക് അവതരിപ്പിച്ച് ചൈന

ലോകത്തെ ആദ്യ 10G ബ്രോഡ്ബാൻ്റ് നെറ്റ്‍വർക്ക് അവതരിപ്പിച്ച് ചൈന. ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ വാവേയും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന യൂണികോം എന്ന കമ്പനിയും ചേർന്നാണ് ഈ പദ്ധതി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനം എത്തിയതോടെ ഇൻ്റർനെറ്റ് സ്പീഡ് ചീറ്റപ്പുലിയെപ്പോലെ പറപറക്കും. 

സാധാരണ ഗതിയിൽ 20 GB സൈസ് വരുന്ന ഒരു മുഴുനീള 4K സിനിമ ഡൗൺലോഡ് ചെയ്യണമെങ്കിൽ 1 Gbps കണക്ഷനിൽ ഏകദേശം 10 മിനിറ്റ് വരെ സമയം എടുക്കും. എന്നാല്‍ പുതിയ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കിൽ വെറും 20 സെക്കൻഡ് മാത്രമേ ഇതിനെടുക്കൂ. അതായത് ഡൗൺലോഡ് ബട്ടൺ അമർത്തി ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും സിനിമ റെഡിയെന്ന് അർഥം. 

സെക്കൻഡിൽ 9,834 മെഗാബൈറ്റ്സ് ആണ് നെറ്റ്‌വർക്കിന്റെ വേഗത. ഇത് പരമ്പരാഗത ഫൈബർ-ഒപ്റ്റിക് സാങ്കേതിക വിദ്യയേക്കാള്‍ മികച്ച ഡാറ്റാ ട്രാൻസ്മിഷൻ വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, സെൽഫ്-ഡ്രൈവിംഗ് കാർ നെറ്റ്‌വർക്കുകൾ, കുറഞ്ഞ ലേറ്റൻസി ആവശ്യമുളള ആശയവിനിമയ മേഖല തുടങ്ങിയ രംഗങ്ങളില്‍ ഈ സാങ്കേതിക വിദ്യക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 

ടെലിമെഡിസിൻ, വിദൂര വിദ്യാഭ്യാസം, സ്മാർട്ട് കൃഷി തുടങ്ങിയ മേഖലകളിലും മികച്ച പുരോഗതി നേടാന്‍ ഇത് സഹായിക്കും. ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈന ഇൻ്റർനെറ്റ് കണക്ടിവിറ്റിയിൽ അതിവേഗം കുതിക്കുന്നത്.

facebook twitter