എറണാകുളം ചേരാനെല്ലൂരില്‍ 105 ഗ്രാം എം ഡി എം എയുമായി യുവാവ് ഡാന്‍സാഫിന്റെ പിടിയില്‍. തൃശ്ശൂര്‍ സ്വദേശി നിധിന്‍ കെ എസ് ആണ് പിടിയിലായത്. ചേരാനെല്ലൂര്‍ ജംഗ്ഷന് സമീപത്തു നിന്നാണ് ഡാന്‍സാഫ് സംഘം നിധിനെ പിടികൂടിയത്.
കാക്കനാട് വള്ളത്തോള്‍ പടിയില്‍ സാക്‌സ് സോല്യൂഷന്‍സ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. സി സി ടി വി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു നല്‍കുന്ന സ്ഥാപനം ആണിത്. ജോലി ആവശ്യത്തിനായി ഇയാള്‍ ബെംഗളൂരുവില്‍ സ്ഥിരമായി പോകാറുണ്ടെന്നും അവിടെ നിന്ന് ലഹരി വാങ്ങി നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുകയയായിരുന്നു ലക്ഷ്യമെന്നും ഡാന്‍സാഫ് സംഘം വ്യക്തമാക്കി.