യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെയാണ് ഒരാള്‍ സന്തോഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു.
പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചില്‍ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.