
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂര്‍ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖില്‍ (28 ) ആണ് മരിച്ചത്.
അയല്‍വാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്. രോഹിത്തിന്റെ സഹോദരിയോട് അഖില്‍ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. അഖിലിന്റെ വീടിന് മുന്‍പിലെ റോഡിലായിരുന്നു കൊലപാതകം. രോഹിത്തിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.