+

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു ; 16 കാരന്‍ കസ്റ്റഡിയില്‍

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പാലസ് റോഡിന് സമീപമാണ് സംഭവം. ലിവിന്‍ എന്ന 30കാരനാണ് മരിച്ചത്. സംഭവത്തില്‍ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

facebook twitter