സ്വകാര്യചിത്രങ്ങൾ അച്ചുകൊടുത്തു; പത്താംക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

09:35 AM Jul 02, 2025 |


തിരുവല്ല : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ . നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം മാധവംവീട്ടിൽ സഞ്ജയ് എസ്.നായർ(23) ആണ് അറസ്റ്റിലായത്.

പെൺകുട്ടിക്ക് ഇയാൾ തന്റെ സ്വകാര്യഭാഗങ്ങളിലെ ദൃശ്യങ്ങൾ അയച്ചുനൽകി. തുടർന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. തടിയൂരിലെ വെള്ളച്ചാട്ടത്തിന് സമീപത്ത് കാറിലെത്തിച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

ശിശുസംരക്ഷണസമിതിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.