ഡ്രോണുകൾ കണ്ടുവെന്ന വ്യാജവാർത്ത പ്രചരിപ്പിക്കാൻ ചുവപ്പും പച്ചയും ലൈറ്റുകൾ ഘടിപ്പിച്ച പ്രാവുകളെ പറത്തി ; രണ്ട് യുവാക്കൾ അറസ്റ്റിൽ

04:30 PM Aug 01, 2025 | Neha Nair

മുസഫർനഗർ: ഡ്രോണുകൾ കണ്ടുവെന്ന വ്യാജവാർത്ത പ്രചരിപ്പിക്കാൻ ചുവപ്പും പച്ചയും ലൈറ്റുകൾ ഘടിപ്പിച്ച പ്രാവുകളെ ഉപയോഗിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസഫർനഗറിന് സംഭവം. സമീപ ദിവസങ്ങളിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നിരവധി ഗ്രാമങ്ങളിൽ ഡ്രോണുകൾ കണ്ടുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പരിഭ്രാന്തി നിലനിന്നിരുന്നു.

പല നിവാസികളും തങ്ങളുടെ സുരക്ഷയെ ഭയന്ന് രാത്രികാലങ്ങളിൽ കാവൽ നിന്നിരുന്നതായി പൊലീസ് പറഞ്ഞു. രാത്രികാലങ്ങളിൽ ആകാശത്ത് ലൈറ്റുകളുള്ള നിഗൂഢമായ പറക്കും വസ്തുക്കളെക്കുറിച്ച് ഗ്രാമവാസികളിൽ നിന്ന് ലഭിച്ച പരാതികളെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൊയേബ്, സാക്കിബ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരാണ് ഡ്രോണുകളാണെന്ന് സംശയിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചത്.