വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ; വൈ.എസ്.ആർ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

02:35 PM Nov 04, 2025 | Neha Nair

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നേ​താ​വ് ജോ​ഗി ര​മേ​ഷി​നെ​യും സ​ഹോ​ദ​ര​ൻ ജോ​ഗി രാ​മു​വി​നെ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

സം​സ്ഥാ​ന​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും അ​ടു​ത്തി​ടെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം, നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​വും പ്ര​തി​കാ​ര ന​ട​പ​ടി​യു​മാ​​ണെ​ന്ന് വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഢി കു​റ്റ​പ്പെ​ടു​ത്തി. 

Trending :