+

ട്രംപുമായുള്ള സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച ; യൂറോപ്പിന്റെ അഞ്ച് രാജ്യങ്ങളിലെ ഭരണാധികാരികളും സെലന്‍സ്‌കിയ്‌ക്കൊപ്പം യുഎസിലെത്തും

യൂറോപ്യന്‍ നേതാക്കളുടെ പട തന്നെ സെലന്‍സ്‌കിക്കുള്ള പിന്തുണ വ്യക്തമാക്കി അമേരിക്കയിലെത്തും

റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി അലാസ്‌കയില്‍ വ്‌ലാഡ്മിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ഡോണള്‍ഡ് ട്രംപുമായുള്ള വ്‌ലാഡ്മിര്‍ സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. എന്നാല്‍ സെലന്‍സ്‌കി ഒറ്റയ്ക്കാകില്ല എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ നേതാക്കളുടെ പട തന്നെ സെലന്‍സ്‌കിക്കുള്ള പിന്തുണ വ്യക്തമാക്കി അമേരിക്കയിലെത്തും.

യു കെ പ്രധാനമന്ത്രി കീര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഉള്‍പ്പെടെ അഞ്ച് രാജ്യനേതാക്കളാകും വൈറ്റ് ഹൗസിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. യൂറോപ്പിന്റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറില്‍ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണ്.

യുദ്ധം അവസാനിപ്പിക്കാനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളിലെ ചര്‍ച്ചക്കാണ് ട്രംപ്, സെലന്‍സ്‌കിയെ ക്ഷണിച്ചിരിക്കുന്നത്. ഡോണ്‍ബാസ് പൂര്‍ണമായും വിട്ടുകൊടുക്കണമെന്ന് അലാസ്‌ക കൂടിക്കാഴ്ചയില്‍ പുടിന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായാണ് സൂചന. വിട്ടുകൊടുക്കില്ലെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് യുക്രൈനൊപ്പം എന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഒന്നടങ്കം വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. സെലന്‍സ്‌കിയുടെ ആദ്യ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിലെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് യൂറോപ്യന്‍ നേതാക്കളുടെ പങ്കാളിത്തം.

Trending :
facebook twitter