+

വടകരയിൽ‌ കെഎസ്ആർടിസി ബസിൽ തീപിടുത്തം

കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട്: വടകരയിൽ‌ കെഎസ്ആർടിസി ബസിൽ തീപിടുത്തം. കോട്ടയം-കാസർഗോഡ് മിന്നൽ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് വടകരയിലാണ് അപകടം. തീപിടിച്ച് ടയർ പൊട്ടുകയായിരുന്നു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്. മുപ്പതോളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ ആണ് വൻ ദുരന്തം ഒഴിവായത്.
facebook twitter