ദുബൈയില്‍ ജീവനക്കാര്‍ക്ക് 10 ദിവസം വിവാഹ അവധി

03:06 PM Jul 17, 2025 | Suchithra Sivadas

ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിവാഹ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ദുബൈ ഭരണകൂടം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാര്‍ക്കും പ്രത്യേക വികസന മേഖലകളും ഫ്രീ സോണുകളുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലുമുള്ള സ്വദേശി ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാകും. ഇതില്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററും  ഉള്‍പ്പെടുന്നു. ഇതോടെ, ജുഡീഷ്യല്‍ അധികാരത്തിലുള്ള എമിറാത്തി അംഗങ്ങളും, ദുബൈയിലെ സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരും ഈ നിയമത്തിന്റെ പരിധിയിലാകും. എന്നാല്‍, സൈനിക പരിശീലനത്തിലിരിക്കുന്ന കേഡറ്റുകള്‍ക്ക് ഈ നിയമം ബാധകമല്ല.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാര്‍ക്ക് 10 പ്രവൃത്തി ദിവസങ്ങളോളം പൂര്‍ണവേതനത്തില്‍ വിവാഹാവധി ലഭിക്കുമെന്ന് പുതിയ ഫെഡറല്‍ ഉത്തരവ് വ്യക്തമാക്കുന്നു.

Trending :