+

സ്‌കൂളില്‍ ബാഗ് പരിശോധിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍

ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധിക്കുന്നതിനിടെ 31കാരിയായ സുരക്ഷാ ജീവനക്കാരിയെ കുത്തിക്കൊന്ന് 15കാരന്‍. ഫ്രാന്‍സിലെ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച സ്‌കൂള്‍ നടന്ന പതിവ് ബാഗ് പരിശോധനയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

ബാഗ് പരിശോധനയ്ക്ക് സുരക്ഷാ ജീവനക്കാരിക്കൊപ്പമുണ്ടായിരുന്ന പൊലീസുകാരനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇയാള്‍ തന്നെയാണ് 15കാരനെ പിടിച്ചുവച്ചത്. ഫ്രാന്‍കോയിസ് ഡോല്‍ട്ടോ സ്‌കൂളിലാണ് അക്രമമുണ്ടായത്. 

 സംഭവത്തില്‍ വലിയ രീതിയിലുള്ള ആശങ്കയാണ് ആളുകള്‍ക്കിടയിലുള്ളത്. ഈ വര്‍ഷം മുതലാണ് വിദ്യാഭ്യാസ വകുപ്പ് ബാഗ് പരിശോധനകള്‍ ആരംഭിച്ചത്. ചില സ്‌കൂളുകളില്‍ ഇത് വളരെ പരിമിതമായാണ് നടക്കുന്നത്. രണ്ട് മാസത്തില്‍ നടന്ന പരിശോധനയില്‍ 186 കത്തികളാണ് വിവിധ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗില്‍ നിന്ന് കണ്ടെത്തിയത്. 32 പേരെ കസ്റ്റഡിയില്‍ എടുത്തതായും ആഭ്യന്തര വകുപ്പ് ചൊവ്വാഴ്ച വിശദമാക്കിയിട്ടുണ്ട്.

facebook twitter