ചാലക്കുടിയില്‍ 15 കാരി തൂങ്ങി മരിച്ചു

06:17 AM Jun 23, 2025 |


ചാലക്കുടിയില്‍ പതിനഞ്ച് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. 

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.