വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

06:54 AM Jul 17, 2025 |


വയനാട്ടില്‍ മദ്യം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. തവിഞ്ഞാല്‍ മക്കിമല കാപ്പിക്കുഴിയില്‍ ആഷിഖ് (25), ആറാംനമ്പര്‍ ഉന്നതിയിലെ ജയരാജന്‍ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലപ്പുഴ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയതത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന നേരത്ത് കുട്ടിയെ വീട്ടില്‍നിന്നു ബലമായി വലിച്ചിറക്കി മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Trending :