+

ഛത്തീസ്ഗഢില്‍ സമൂഹ ഭക്ഷണം കഴിച്ച 5 പേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢില്‍ സമൂഹ ഭക്ഷണം കഴിച്ച 5 പേർ പേര്‍ക്ക് ദാരുണാന്ത്യം . നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തതായി ദേശിയ മാധ്യമ റിപ്പോർട്ടില്‍ പറയുന്നു

ഛത്തീസ്ഗഢില്‍ സമൂഹ ഭക്ഷണം കഴിച്ച 5 പേർ പേര്‍ക്ക് ദാരുണാന്ത്യം . നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തതായി ദേശിയ മാധ്യമ റിപ്പോർട്ടില്‍ പറയുന്നു.ഛത്തീസ്ഗഡിലെ നാരായണ്‍പൂർ ജില്ലയിലെ ദുൻഗ്രി ഗ്രാമത്തില്‍ ഒരാഴ്ച മുമ്ബായിരുന്നു സംഭവം. എന്നാല്‍ 7 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിയുന്നത്.

45 നും 60 നും ഇടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേർ ഒക്റ്റോബർ 14 നും 20 നും ഇടയില്‍ മരിച്ചതായി നാരായണ്‍പൂരിലെ ചീഫ് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് ഓഫീസർ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിരുന്നില്‍ പങ്കെടുത്ത ശേഷം 20 ഓളം പേർക്ക് പനി, ഛർദി, തളർച്ച എന്നിവ അനുഭവപ്പെട്ടുകയായിരുന്നു.

തുടർന്ന് ഉടൻ തന്നെ അടുത്തുള്ള മെഡിക്കല്‍ സെന്‍ററിലെത്തിച്ചെങ്കിലും 5 പേർക്ക് ജീവൻ നഷ്ടമായിരുന്നു. മറ്റുള്ളവർ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

facebook twitter