+

20 ദിവസം കൊണ്ട് കോടികള്‍ വാരിക്കൂട്ടി കാന്താര ചാപ്റ്റര്‍ വണ്‍

റിലീസ് ചെയ്തിട്ട് 20 ദിവസം പൂര്‍ത്തിയായ കാന്താര ചാപ്റ്റര്‍ വണ്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 2ന് റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍, 21 ദിവസം പിന്നിട്ടു. 20 ദിവസം കൊണ്ട് ഏകദേശം 547 കോടി വരുമാനം നേടിയെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർ സാക്നിൽക് പറയുന്നത്.

കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിലായി ചിത്രം ആദ്യ ദിനം മാത്രം 61.85 കോടി നേടിയിരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ ആകെ 147.85 കോടിയാണ് നേടിയത്. ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷൻ ലഭിച്ചത് ചിത്രത്തിൻ്റെ കന്നഡ പതിപ്പിൽ നിന്നാണ്.

ആദ്യ ദിനം കന്നഡയിൽ നിന്ന് 19.6 കോടിയും തെലുങ്കിൽ നിന്ന് 13 കോടിയും ഹിന്ദിയിൽ നിന്ന് 18.5 കോടിയും തമിഴിൽ നിന്ന് 5.5 കോടിയും, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. ‘

facebook twitter