+

ഒന്‍പതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസില്‍ ഒളിപ്പിച്ച സംഭവം ; പ്രതി പിടിയില്‍

ഏറ്റുമുട്ടലിനിടെ പ്രതിയുടെ കാലിന് വെടിയേറ്റു.

ഡല്‍ഹി ദയാല്‍പുരില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസില്‍ ഒളിപ്പിച്ച കേസിലെ പ്രതി പിടിയില്‍. നൗഷാദിനെയാണ് ഡല്‍ഹിയിലെ സ്പെഷ്യല്‍ സ്റ്റാഫ് സംഘം പിടികൂടിയത്. പ്രതിയെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഏറ്റുമുട്ടലിനിടെ പ്രതിയുടെ കാലിന് വെടിയേറ്റു.

രണ്ട് ദിവസം മുന്‍പാണ് 9 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് ഇറങ്ങിയിരുന്നു. തൊട്ടടുത അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയിലേക്ക് കുട്ടി കയറിപ്പോകുന്നത് കണ്ടതായി ഒരു അയല്‍വാസി പറഞ്ഞറിഞ്ഞ് ബന്ധുക്കള്‍ ഇവിടെയെത്തി. എന്നാല്‍ മുറി പൂട്ടിയ നിലയിലായിരുന്നു.
മുറി ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് സ്യൂട്ട് കേസില്‍ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ മുഖത്തടക്കം പരുക്കുണ്ടായിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ദയാല്‍പുരില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴിപ്പെടുത്തിയത്.

facebook twitter