+

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ നെഞ്ചില്‍ കൊണ്ട് നിലത്തുവീണ 12 കാരന്‍ മരിച്ചു

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ നെഞ്ചില്‍ കൊണ്ട് നിലത്തുവീണ പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുള്ള ഫ്യൂച്ചര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പിന്നീട് ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും ചില സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ നിയന്ത്രിച്ചത്. 


ഗര്‍ഹി റാഞ്ചൂര്‍ സ്വദേശിയായ സുരേന്ദ്ര സിങിന്റെ മകന്‍ അന്‍ഷ് (12) ആണ് മരിച്ചത്. തിങ്കളാഴ്ച ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തിന്റെ ഫൈനലില്‍ അന്‍ഷ് ബാറ്റ് ചെയ്യുകയായിരുന്നു. നാല് റണ്‍ നേടിയ ശേഷം അടുത്ത ബോള്‍ കുട്ടിയുടെ നെഞ്ചില്‍ കൊണ്ടു. ഉടന്‍ തന്നെ വേദന കാരണം നിലത്തുവീണ് പിടഞ്ഞ കുട്ടിയുടെ ബോധം നഷ്ടമായി. പരിശീലകരും അക്കാദമി ഡയറക്ടറും ചേര്‍ന്ന് ഉടന്‍ തന്നെ അന്‍ഷിനെ ആഗ്ര എഫ്എച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.

Trending :
facebook twitter