+

കുടുംബ വഴക്കില്‍ പിതൃ സഹോദരൻ 12 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഝാൻസിയില്‍ 12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി.  12 വയസുകാരൻ സാഹില്‍ യാദവിനെ കാണാതായതിനെ തുടർന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഝാൻസി:  ഝാൻസിയില്‍ 12 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി.  12 വയസുകാരൻ സാഹില്‍ യാദവിനെ കാണാതായതിനെ തുടർന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ചിരുന്നു.ഇതിനിടെ തിങ്കളാഴ്ച ഫാമില്‍ തിരച്ചില്‍ നടത്തുന്നതിനിടെ വൈക്കോല്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ കഴുത്തറത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങള്‍ അറുത്ത നിലയിലായിരുന്നു. അതേസമയം കുടുംബ വഴക്കാണ് ഇത്ര ക്രൂരമായി 12 വയസുകാരനെ കൊലപ്പെടുത്തതിലേക്ക് എത്തിച്ചത്. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ സഹോദരനേയും ഭാര്യയേയും കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ആണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതെ അന്വേഷിച്ചെത്തിയവർ ഫാം ഹൗസിന്റെ വാതില്‍ തുറന്നപ്പോള്‍, വൈക്കോല്‍ കൂമ്ബാരത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫോറൻസിക് സംഘത്തോടൊപ്പം പോലീസും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുറിയില്‍ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

facebook twitter