അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിർബന്ധിച്ച്‌ ലഹരി നല്‍കിയെന്ന പരാതിയില്‍ മൊഴിമാറ്റി പതിനാല് വയസുകാരൻ

11:18 AM Aug 11, 2025 | Renjini kannur

കൊച്ചി:അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിർബന്ധിച്ച്‌ ലഹരി നല്‍കിയെന്ന പരാതിയില്‍ മൊഴിമാറ്റി പതിനാല് വയസുകാരൻ. തന്നെ മദ്യമോ കഞ്ചാവോ ഉപയോഗിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്ന് പതിനാലുകാരൻ പറഞ്ഞു.ഇതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി പ്രവീണിനെ പൊലീസ് വിട്ടയച്ചു. അതേസമയം, മൊഴി മാറ്റിയതിന് പിന്നില്‍ കുടുംബപ്രശ്നങ്ങളാകാം കാരണങ്ങളെന്ന് പൊലീസ് പറയുന്നു.

തനിക്ക് പല തവണ മദ്യം നല്‍കിയതായി 14 കാരൻ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുമ്ബോള്‍ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ പ്രവീണ്‍ നിർ‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ജൻമദിനത്തില്‍ പ്രവീണ്‍ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നല്‍കിയിരുന്നു. കൂട്ടുകാരില്‍ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്‍റെ മാതാപിതാക്കള്‍ പ്രവീണിനെതിരെ പരാതി നല്‍കുകയായിരുന്നു.