അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

09:29 AM Jul 04, 2025 | Renjini kannur

മുംബൈ: അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈ കാൻഡിവാലിയിലാണ് സംഭവം. കളിക്കാൻ പോകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാൽ ട്യൂഷന് പോകാൻ അമ്മ നിർബന്ധിക്കുകയായിരുന്നു.

പിന്നാലെയാണ് കുട്ടി ഫ്ലാറ്റിന്റെ 51-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകുന്നേരം ഏഴ് മണിയോടെ ട്യൂഷന് പോകാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി മടിച്ചു നിന്നതായി അമ്മ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

പലതവണ പറഞ്ഞെങ്കിലും കുട്ടി കേട്ടില്ല. മിനിറ്റുകൾക്ക് ശേഷം, വാച്ച്മാൻ എത്തിയാണ് മകൻ കെട്ടിടത്തിൽ നിന്ന് വീണതായി വീട്ടുകാരെ അറിയിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.