+

തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് 28 കാരിയ്ക്ക് ദാരുണാന്ത്യം

മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരിച്ചത്.

തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.


രണ്ടരവയസ്സുള്ള മകന് വീടിന്റെ മുറ്റത്ത് നിന്ന് ചോറ് വാരിക്കൊടുക്കുകയായിരുന്നു ഹെന്ന. ഹെന്നയുടെ തൊട്ടുപിറകിലുണ്ടായിരുന്ന പാമ്പ് കാലില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
 

Trending :
facebook twitter