+

ബി.ടെക് ലാറ്ററൽ എൻട്രി ; അപേക്ഷിക്കാനുള്ള തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 03 വരെ നീട്ടി.

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 03 വരെ നീട്ടി.അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ 10 +2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി.എസ്‌സി ബിരുദം നേടിയവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസായ അപേക്ഷാർത്ഥികൾക്ക് ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാം. ബി.ടെക് വർക്കിംഗ് പ്രൊഫഷണൽ പ്രവേശനം താൽപ്പര്യമുള്ളവരും ഈ പ്രവേശന പരീക്ഷ എഴുതണം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുന്നത്. മേൽപ്പറഞ്ഞ വെബ് സൈറ്റ് വഴി ഓൺലൈനായി ജൂൺ 3 വരെ അപേക്ഷാ ഫീസ് ഒടുക്കി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
 

Trending :
facebook twitter