തളിപ്പറമ്പ : തളിപ്പറമ്പ യു.പി.സ്കൂൾ പ്രധാനാധ്യാപകൻ കെ.പി.രഘുനാഥൻ മാസ്റ്റർ സർവ്വീസിൽ നിന്നും വിരമിച്ചു. 27 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്.
സംസ്ഥാന വിദ്യാരംഗം കവിതാ പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകനും ആകാശവാണി കാഷ്വൽ ആർട്ടിസ്റ്റുമാണ്. മോറാഴ സ്വദേശിയാണ്.