ഉത്തർപ്രദേശില്‍ തുടർച്ചയായുള്ള ലൈംഗിക പീഡനം സഹിക്ക വയ്യാതെ 32 വയസ്സുള്ള മകനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.മണ്ഡാവലിയിലെ ശ്യാമില ഗ്രാമത്തിലായിരുന്നു സംഭവം. ലഹരിക്ക് അടിമയായ മകൻ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. 2025 ഓഗസ്റ്റ് 7 ന് രാത്രി 11 മണിയോടെയാണ് സംഭവം. മകനായ അശോകിനെ (32) മൂർച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് സ്ത്രീ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവ് വീട്ടുമുറ്റത്ത് ഉറങ്ങിക്കിടക്കുമ്ബോള്‍ മദ്യപിച്ച നിലയില്‍ മകൻ വീട്ടിലേക്ക് എത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍, മകനെ കൊന്നതായി 56കാരിയായ സ്ത്രീ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മകന്‍ തന്നെ ബലാത്സംഗം ചെയ്ത കാര്യം പുറത്ത് പറയാതെ മറച്ചുവച്ചതായിരുന്നു. എന്നാല്‍ ഏഴാം തിയതി മദ്യലഹരിയില്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. മകനില്‍ നിന്നും കുതറി മാറിയ സ്ത്രീ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയും, മകന്‍ ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.