പത്തനംതിട്ടയില്‍ മീന്‍ കയറ്റി വന്ന മിനിടെമ്പോ സ്‌കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലെ ട്രെയിനറായ എടത്വാ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ മകന്‍ രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോട് എസ്എന്‍ഡിപി കുട്ടനാട് സൗത്ത് യൂണിയന്‍ ഓഫീസിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
മീന്‍ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രോഹിത്തിന്റെ തല തകര്‍ന്ന് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ട്രെയിനിങ്ങിനായി പോയതാണ് സജീവ്.
രാവിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. രാവിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന മകനായി ഇഷ്ടഭക്ഷ്ണം ഒരുക്കി കാത്തിരിക്കുകയായിരുന്നു രോഹിത്തിന്റെ അമ്മ. പിന്നീട് ചേതനയറ്റ ശരീരമാണ്കാണുന്നത്.