
കരിമണ്ണൂർ : മദ്യപിച്ചുകൊണ്ടിരുന്നവർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയയാള്‍ വെട്ടേറ്റു മരിച്ചു. കിളിയറ പുത്തൻപുരയില്‍ വിൻസെന്റി(42)നാണ് ബുധനാഴ്ച രാത്രി വെട്ടേറ്റത്.കഴുത്തിന് വാക്കത്തിക്ക് വെട്ടേറ്റ് തലയിലേക്കുള്ള ഞരമ്ബ് മുറിഞ്ഞതാണ് മരണ കാരണം. വിൻസെന്റിനെ ഇവർ എത്തിയ ഓട്ടോറിക്ഷയില്‍ ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ മാരാംപാറ കാപ്പിലാംകുടിയില്‍ ബിനു ചന്ദ്രനെ(38) കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച ബിനുവും കരിമണ്ണൂർ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പുല്ലുവേലിക്കകത്ത് എല്‍ദോസും സുഹൃത്തുക്കളും കമ്ബിപ്പാലത്തുള്ള വാടകകെട്ടിടത്തില്‍ ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ ഇവർ തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് എല്‍ദോസിന്റെ തലയ്ക്ക് ബിനു ബിയർ കുപ്പിക്ക് അടിച്ചു.
ഇതേത്തുടർന്ന് എല്‍ദോസ് വിൻസെന്റിനെ കൂട്ടിക്കൊണ്ട് രാത്രി ബിനുവിന്റെ കമ്ബിപാലത്തുള്ള വാടകയ്ക്ക് താമസിക്കുന്ന മുറിയിലെത്തി. ഇവിടെ വെച്ച് വിൻസെന്റിനെ ബിനു വാക്കത്തിക്ക് വെട്ടുകയായിരുന്നു.വിൻസെന്റിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി