തമിഴ്നാട്ടില്‍ കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം. ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ അരിവാള്‍ കൊണ്ട് വെട്ടി വീഴ്‌ത്തിയ ശേഷമായിരുന്നു പീഡനം.പീലമേടിനടുത്തുളള സ്വകാര്യ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയാണ് പീഡനനത്തിനിരയായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കോയമ്ബത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വൃന്ദാവൻ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിയശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പരിക്കേറ്റ യുവാവ് പോലീസില്‍ വിവരം അറിയിച്ച തോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തെരച്ചിലില്‍ പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കോളേജിനു പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Trending :