തലശേരി സ്വദേശിയായ ജവാൻ ഒഡീഷയിൽ വെടിയേറ്റു മരിച്ചു

09:55 PM Jan 10, 2025 | Desk Kerala

കണ്ണൂർ : തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസിൽ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വയം വെടിയേറ്റതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി തലശേരി ടൗൺ പൊലിസ് അറിയിച്ചു.. അഭിനന്ദിൻ്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് തിരിച്ചിട്ടുണ്ട്.