'എ പാൻ ഇന്ത്യൻ സ്റ്റോറി' ഒ.ടി.ടിയിൽ ആസ്വദിക്കാം

06:38 PM Oct 18, 2025 | Neha Nair

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി. സി. അഭിലാഷ് സംവിധാനം ചെയ്ത 'എ പാൻ ഇന്ത്യൻ സ്റ്റോറി' സ്ട്രീമിങ് ആരംഭിച്ചു. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദിക്കാണ് ചിത്രം നിർമിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആൻറണി, ധർമജൻ ബോൾഗാട്ടി, രമ്യ സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

രണ്ട് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം വിസ്മയ ശശികുമാറാണ് നായിക. ചിത്രം ഐ.എഫ്.എഫ്‌.കെയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഒക്ടോബർ 12 മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.