കാലിഫോർണിയയിൽ വാണിജ്യ കെട്ടിടത്തിലേക്ക് വിമാനം തകർന്നുവീണ് അപകടം ; 2 മരണം

11:36 PM Jan 03, 2025 | Neha Nair

കാലിഫോർണിയയിലെ വാണിജ്യ കെട്ടിടത്തിലേക്ക് വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. അപകട കാരണം വ്യക്തമല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഫുള്ളർട്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് അപകടം നടന്നത്. അന്വേഷണം ആരംഭിച്ച ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രകാരം നാല് സീറ്റുകളുള്ള ഒരു ചെറിയ മോഡലായ വാനിൻ്റെ RV-10 എന്ന ഒറ്റ എഞ്ചിനായിരുന്നു വിമാനം.