+

വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.

വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.

വടകര തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്ക് ശേഷം സ്‌കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്‌കൂളിന് പുറത്ത് വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തല്‍ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൂക്കിന് പൊട്ടലുണ്ട്. മര്‍ദ്ദനത്തില്‍ കണ്ണിനു താഴെയും കറുത്ത പാടുണ്ട്. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപെട്ട് സ്‌കൂളില്‍ കഴിഞ്ഞ രണ്ട് ദിവസമായി സംഘര്‍ഷാവസ്ഥ നിലവിലുണ്ട്. ഇതിനിടയില്‍ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

facebook twitter