+

ബഹ്‌റൈനിൽ എത്തിയ കൊല്ലം രൂപത ബിഷപ്പിന് സ്വീകരണം നൽകി

ബഹ്‌റൈനിൽ എത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ആദരണീയനായ ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷനും, കേരള കാത്തലിക് അസോസിയേഷനും ചേർന്ന്

ബഹ്‌റൈനിൽ എത്തിയ കൊല്ലം കത്തോലിക്കാ രൂപതയുടെ ആദരണീയനായ ബിഷപ്പ് ഡോ . പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷനും, കേരള കാത്തലിക് അസോസിയേഷനും ചേർന്ന് പൗരസ്വീകരണം നൽകി. കെസിഎ ഹാളിൽ നടന്ന ചടങ്ങിൽ കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ചു. കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെ പി എ വൈസ് പ്രസിഡന്റ് കൊയ്‌വിള മുഹമ്മദ് കുഞ്ഞ് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയ്ക്ക് കെപിഎയുടെ ഉപഹാരം നൽകി ആദരിച്ചു. 

കെ.സി.എ. ജനറൽ സെക്രട്ടറി വിനു ക്രിസ്ടി, കെ. പി. എ. രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും ആയ പ്രിൻസ് നടരാജൻ , കെ. പി. എ. സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ സി എ സ്പോൺസർഷിപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെ സി എ കോർ കമ്മിറ്റി ചെയർമാൻ അരുൾ ദാസ് തോമസ്, കെ പി എ സെക്രട്ടറി അനിൽകുമാർ, കെ പി എ സെക്രട്ടറി രജീഷ് പട്ടാഴി എന്നിവർ ആശംസകൾ അറിയിച്ചു. 

കെ പി എ സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ കെ.പി.എയുടെ വിളക്കുമരം സുവനീറും ആപ്പിൾ തങ്കശ്ശേരി താൻ വരച്ച പിതാവിന്റെ ചിത്രവും ബിഷപ്പിനു കൈമാറി. കെപിഎ രക്ഷാധികാരികളായ ബിനോജ് മാത്യു, ചന്ദ്ര ബോസ്, കെ പി എ സെൻട്രൽ കമ്മിറ്റി ,ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ, കെ പി എ കുടുംബാംഗങ്ങൾ , കെ.സി.എ കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. സൃഷ്ടി കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി .

A-reception-was-given-to-the-Bishop-of-Kollam-Diocese-who-arrived-in-Bahrain.jpg 1


 

facebook twitter