+

ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും

ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന 16 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കണ്ണൂർ : ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന 16 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 18 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മാത്തിൽ മഞ്ചപ്പറമ്പ് ഏറ്റു കുടുക്കയിലെ  കയനി ഹൗസില്‍ സി.അക്ഷയ് ബാബുവെന്ന അച്ചുവിനെയാണ്(28) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.

2023 മെയ് മാസത്തിലായിരുന്നു സംഭവം.അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് പ്രതി അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.മൂന്ന്വകുപ്പുകളിലായിട്ടാണ് ശിക്ഷ വിധിച്ചത്.അന്നത്തെ പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ പി. സുഭാഷ്, എസ്.ഐ. എന്‍.പി.രാഘവന്‍ എന്നിവരാണ് കേസന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ഷെറിമോള്‍ ജോസ് ഹാജരായി

facebook twitter