+

പുലിപ്പേടി ഒഴിയാത്ത മലമ്പുഴ എലിവാലില്‍ കെണിയൊരുക്കി വനംവകുപ്പ്

ന്നിലേറെ തവണ പുലിയിറങ്ങിയ  മലമ്പുഴ എലിവാലില്‍ പുലിയെ പിടികൂടാന്‍ കൂടു സ്ഥാപിച്ചു. ഇന്നലെയും പുലിയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ്

പാലക്കാട്: ഒന്നിലേറെ തവണ പുലിയിറങ്ങിയ  മലമ്പുഴ എലിവാലില്‍ പുലിയെ പിടികൂടാന്‍ കൂടു സ്ഥാപിച്ചു. ഇന്നലെയും പുലിയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി. പുലര്‍ച്ചെ, പുലിയെ കണ്ട കൃഷ്ണന്റെ വീടിനോട് ചേര്‍ന്നാണ് കൂടുസ്ഥാപിച്ചത്. എലിവാല്‍ സ്വദേശിയായ കൃഷ്ണന്റെ വീട്ടില്‍ നാലു തവണ പുലി എത്തിയിരുന്നു.

ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വെള്ളിയാഴ്ച ഇവിടെ നിന്നും നായയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ 14നും പുലിയെത്തി നായയെ പിടികൂടിയിരുന്നു. വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ചായിരുന്നു ഇത്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തേ ഉറപ്പ് നല്‍കിയിരുന്നതാണ്. തുടര്‍നടപടികള്‍ ഉണ്ടായില്ല.

facebook twitter