+

തൃശൂര്‍ നഗരത്തില്‍ ഭീതി പടര്‍ത്തിയ ക്രിമിനലിനെ 48 മണിക്കൂറിനുളളില്‍ പിടികൂടി

തൃശൂര്‍ നഗരത്തില്‍  ഭീതി പടര്‍ത്തിയ ക്രിമിനലിനെ 48 മണിക്കൂറിനുളളില്‍ പിടികൂടി  ഈസ്റ്റ് പോലീസ.് വയനാട് ചീരംകുന്ന് തൊണ്ടിയില്‍ വീട്ടില്‍ സുജിത്താണ് (41)  പിടിയിലായത്

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍  ഭീതി പടര്‍ത്തിയ ക്രിമിനലിനെ 48 മണിക്കൂറിനുളളില്‍ പിടികൂടി  ഈസ്റ്റ് പോലീസ.് വയനാട് ചീരംകുന്ന് തൊണ്ടിയില്‍ വീട്ടില്‍ സുജിത്താണ് (41)  പിടിയിലായത്. വ്യാഴാഴ്ച തേക്കിന്‍കാട് മൈതാനത്ത് ഗാനമേള കാണുന്നതിനിടെ മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടാക്കുന്നതിനിടെ ഇയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു.

സിറ്റി പോലീസ് അസി. കമ്മിഷണര്‍ സലീഷ് എന്‍. ശങ്കരന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള  കാമറകള്‍  പരിശോധിച്ചതില്‍ എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതി  സഞ്ചരിച്ച വഴികള്‍ പിന്തുടര്‍ന്നാണ്  അറസ്റ്റ് ചെയ്തത്.

നഗരത്തില്‍ സീരിയല്‍ കില്ലര്‍ ഇറങ്ങിയെന്നും മൂന്നോളം പേരുടെ കഴുത്ത് മുറിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രതിക്ക് കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിപിന്‍ പി. നായര്‍, ഹരീന്ദ്രന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, അജ്മല്‍ എന്നിവരാണ് സിറ്റി പോലീസ് കമ്മിഷണര്‍  ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്.

facebook twitter