ബത്തേരി: പുൽപ്പള്ളി അമരക്കുനിയിൽ ഭീതി പരത്തുന്ന കടുവയെ കണ്ടെത്തുന്നതിനുള്ള തെരച്ചലിന്റെ ഭാഗമായി മുത്തങ്ങയിൽ നിന്നും കുങ്കി ആനയായ വിക്രമനെ കൊണ്ടുവന്നു പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മുത്തങ്ങയിൽ നിന്ന് മറ്റൊരു ആന സുരേന്ദ്രനെയും ഇവിടെ എത്തിച്ചു.
ഉച്ചക്കുശേഷം ഡ്രോൺ പരിശോധനയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തിരച്ചിലും നടത്തി. മൂന്ന് ടീമുകളായി നടത്തുന്ന തിരച്ചിൽ ഇതുവരെ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.