+

നൂല് പൊട്ടിയ പട്ടത്തിന് പിന്നാലെ ഓടിയ ഏഴ് വയസുകാരനെ ഓവുചാലില്‍ വീണ് കാണാതായി

നൂല് പൊട്ടിയ പട്ടത്തിന് പിന്നാലെ ഓടിയ ഏഴ് വയസുകാരനെ ഓവുചാലില്‍ വീണ് കാണാതായി. വടക്കുകിഴക്കൻ ദില്ലിയിലെ പുലിയ ലക്‌ഡി മാർക്കറ്റ് പരിസരത്താണ് സംഭവം

ദില്ലി: നൂല് പൊട്ടിയ പട്ടത്തിന് പിന്നാലെ ഓടിയ ഏഴ് വയസുകാരനെ ഓവുചാലില്‍ വീണ് കാണാതായി. വടക്കുകിഴക്കൻ ദില്ലിയിലെ പുലിയ ലക്‌ഡി മാർക്കറ്റ് പരിസരത്താണ് സംഭവം. കുട്ടിയുടെ പേരടക്കം വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്നലെ വൈകിട്ട് പ്രദേശത്ത് പട്ടം പറത്തി കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പട്ടത്തിൻ്റെ നൂല് പൊട്ടി പട്ടം കൈവിട്ടതോടെ ഇത് പിടിക്കാനായി പുറകെ ഓടിയതായിരുന്നു. ഓട്ടത്തിനിടെ കുട്ടി അബദ്ധത്തില്‍ ഓവുചാലില്‍ വീണെന്നാണ് കരുതുന്നത്.

വിവരം അറിഞ്ഞയുടൻ തങ്ങള്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയെന്ന് ദില്ലി പൊലീസ് പറയുന്നു. ദില്ലി ദുരന്ത നിവാരണ അതോറിറ്റിയും തെരച്ചിലിൻ്റെ ഭാഗമായി. പ്രദേശത്തെ നീന്തല്‍ വിദഗ്ദ്ധരും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

facebook twitter