+

ശക്തമായ രാജ്യം,അവര്‍ക്കിത് കൈകാര്യം ചെയ്യാനാകും , ഇന്ത്യക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അമേരിക്ക ചെയ്ത് കൊടുക്കും ; ട്രംപ്

വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണ്' ; ട്രംപ് കൂട്ടിചേര്‍ത്തു.

അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യയുടെ വിമാന അപകടത്തില്‍ ഇന്ത്യക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തു നല്‍കുമെന്ന് ഉറപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

'ഭയാനകമായ സംഭവമാണുണ്ടായത്. ഇന്ത്യക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അത് അമേരിക്ക ചെയ്ത് കൊടുക്കും. ഇന്ത്യ ഒരു വലിയ രാജ്യമാണ്. ശക്തമായ രാജ്യം. അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ട്രംപ് തുടര്‍ന്നു. 'അപകടത്തില്‍ നിരവധി പേര്‍ മരിച്ചെന്നാണ് അറിഞ്ഞത്. കുറച്ച് പേര്‍ രക്ഷപ്പെട്ടു. അത് ആശ്വാസകരമാണെങ്കിലും അപകടം ഭീകരമായിരുന്നു. ദൃശ്യങ്ങള്‍ കാണുമ്പോള്‍ വിമാനം പറന്ന് ഉയര്‍ന്ന സമയം യാതൊരു പ്രശ്നവുമുള്ളതായി തോന്നിയില്ല ഒരുപക്ഷെ പറന്നുയര്‍ന്നപ്പോള്‍ എന്‍ജിന്റെ പവര്‍ നഷ്ടമായതാവാം. എന്തായാലും വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണ്' ; ട്രംപ് കൂട്ടിചേര്‍ത്തു.

അതേ സമയം, പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു എന്ന വിലയിരുത്തലാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ അപകട കാരണ സംബന്ധിച്ച ശരിയായ ചിത്രം പുറത്ത് വരികയുള്ളു.

facebook twitter