
തലയോലപ്പറമ്ബ്: തേവലക്കാട് കരിക്ക് ഇടാന്‍ കയറിയ യുവാവിനെ തെങ്ങിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഉദയനാപുരും സ്വദേശി ഷിബു(40) ആണ് മരിച്ചത്. ഇന്ന് രാവിലയാണ് ഷിബു കരിക്കിടാന്‍ തെങ്ങിന്‍റെ മുകളില്‍ കയറിയത്. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്‍റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈക്കത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. കര്‍ക്കിടകവാവിന് വില്‍ക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം ഹൃദയാഘാതമാണോ മറ്റ് എന്തെങ്കിലുമാണോ എന്ന് അറിയാന്‍ കഴിയുകയുള്ളു.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.