ഡൽഹി : ആധാറും പാൻ കാർഡും റേഷൻ കാർഡുമടക്കം രേഖകൾ കയ്യിലുണ്ടെങ്കിലും അതൊന്നു ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കില്ലെന്ന് സർക്കാർ. ഈ രഖകൾ ഭരണകാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്നതാണ്. പൗരത്വം തെളിയിക്കുന്ന ആവശ്യങ്ങൾക്കായി സർക്കാർ സ്വീകരിക്കുന്ന രേഖകൾ ജനന സർട്ടിഫിക്കറ്റ്, ഡൊസൈൽ സർട്ടിഫിക്കറ്റ്( എന്നിവ മാത്രമായിരിക്കുമെന്നും സർക്കാർ പട്ടികപ്പെടുത്തി.
അനധികൃതമായി നിരവധി വിദേശികൾ രാജ്യത്ത് താമസിക്കുന്നുണ്ട്. വെരിഫിക്കേഷൻ ഡ്രൈവുകളിൽ ആധാർ, റേഷൻ അല്ലെങ്കിൽ പാൻ കാർഡുകൾ ഹാജരാക്കി രക്ഷപ്പെടാൻ ഇവർ ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആധാർ കാർഡുകൾ, പാൻ കാർഡുകൾ, റേഷൻ കാർഡുകൾ തുടങ്ങി നിരവധി തിരിച്ചറിയൽ രേഖകൾ ഇന്ത്യയിലുണ്ട്. എന്നാൺ ഈ രേഖകളും ഉപയോഗിച്ച് ഒരാളുടെ പൗരത്വം പരിശോധിക്കാനോ സ്ഥിരീകരിക്കാനോ കഴിയില്ല.
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ കാർഡിനെ തിരിച്ചറിയൽ രേഖയായും താമസ രേഖയായും മാത്രമാണ് കണക്കാക്കുന്നത്. എന്നാൽ ഇതിനെ പൗരത്വ രേഖയായി കണക്കാക്കുന്നേയില്ല. പാൻ, റേഷൻ കാർഡുകൾക്കും ഇത് ബാധകമാണ്. പാൻ കാർഡുകൾ നികുതി ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. റേഷൻ കാർഡുകൾ ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നു, ഇവ രണ്ടും പൗരത്വം സ്ഥിരീകരിക്കുന്നില്ല.
1969-ലെ ജനന-മരണ സർട്ടിഫിക്കറ്റ് നിയമം, നിശ്ചിത അധികാര കേന്ദ്രങ്ങൾക്ക് ജനന സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അധികാരം നൽകുന്നുണ്ട്. ഇത് ഇന്ത്യയ്ക്കുള്ളിലെ ജനനത്തെ അടിസ്ഥാനമാക്കി പൗരത്വം സാധൂകരിക്കുന്നു. ഒരാൾ ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തോ താമസിച്ചിരുന്നതായി 'ഡൊമിസൈൽ' സർട്ടിഫിക്കറ്റുകൾ സാധൂകരിക്കുന്നു. ഇതും ഇന്ത്യൻ പൗരത്വം സാധൂകരിക്കുന്ന രേഖയാണ്.
തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കുകയും മറ്റ് പൗരത്വ രേഖകൾ കൈവശം ഇല്ലാത്തതുമായി വിദേശികൾ ഏറെ നിർണായകമാണ് പുതിയ തീരുമാനം. ജനന, താമസ രേഖകൾ കൃത്യമായി നിയമപരമായി അപ്ഡേറ്റഡ് ആയി സൂക്ഷിക്കേണ്ടത്, സർക്കാർ ജോലി, പാസ്പോർട്ട് എടുക്കൽ, കോടതി വ്യവഹാരങ്ങൾ എന്നിവയ്ക്ക് നിർബന്ധമാണെന്നും ഓർമിക്കുക.