ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി വീണ്ടും അധികാരത്തിലെത്തും

07:44 AM Jan 09, 2025 | Suchithra Sivadas

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു.


ആംആദ്മി പാര്‍ട്ടിയുടെ ജനപ്രിയ വികസന നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. തുടര്‍ന്നും ആംആദ്മിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ വിജയം ഉറപ്പാണ്, മനീഷ് സിസോദിയ പറഞ്ഞു.
ഫെബ്രുവരി 5നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍