+

പാർട്ടി വിരുദ്ധ പ്രവർത്തനം : എ.​എ.​പി എം.എൽ.എയെ സസ്​പെൻഡ് ചെയ്തു

പാർട്ടി വിരുദ്ധ പ്രവർത്തനം : എ.​എ.​പി എം.എൽ.എയെ സസ്​പെൻഡ് ചെയ്തു

ച​ണ്ഡീ​ഗ​ഢ് : പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വെ​ന്നാ​രോ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി (എ.​എ.​പി) അ​മൃ​ത്സ​ർ നോ​ർ​ത്ത് എം.​എ​ൽ.​എ​യും ഐ.​പി.​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കു​ൻ​വ​ർ വി​ജ​യ് പ്ര​താ​പ് സി​ങ്ങി​നെ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ (എ​സ്.​എ.​ഡി) നേ​താ​വ് ബി​ക്രം സി​ങ് മ​ജീ​തി​യ​യു​ടെ വ​സ​തി​യി​ൽ വി​ജി​ല​ൻ​സ് ബ്യൂ​റോ സം​ഘം റെ​യ്ഡ് ന​ട​ത്തി​യ രീ​തി​യെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് സി​ങ്ങി​ന്റെ സ​സ്‌​പെ​ൻ​ഷ​ൻ. ബി​ക്രം സി​ങ് മ​ജീ​തി​യ​ക്കെ​തി​രെ മ​യ​ക്കു​മ​രു​ന്നു കേ​സും നി​ല​വി​ലു​ണ്ട്.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ൽ ത​ട​സ്സം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട സി​ങ്ങി​നെ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യും പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. സ​സ്‌​പെ​ൻ​ഷ​ൻ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, ‘‘ക​ബീ​ർ, ലോ​കം മ​രി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്നു, പ​ക്ഷേ എ​ന്റെ മ​ന​സ്സ് സ​ന്തോ​ഷ​ത്തി​ലാ​ണെ’’​ന്നാ​ണ് സി​ങ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ മ​ജീ​തി​യ​യു​ടെ വ​സ​തി​യി​ൽ ജൂ​ൺ 25ന് ​റെ​യ്ഡ് ന​ട​ത്തി​യ​തി​ന് ശേ​ഷം വി​ജി​ല​ൻ​സ് ബ്യൂ​റോ അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 

 

facebook twitter